റിയാദ്- സൗദിയില്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്കും തിരിച്ചും ഊബറില്‍ സൗജന്യ യാത്ര. ആരോഗ്യ മന്ത്രാലയവും ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയും ചേര്‍ന്നാണ് പുതിയ സൗകര്യം പ്രഖ്യാപിച്ചത്. സൗദിയില്‍ വാക്‌സിന്‍ കേന്ദ്രത്തിലേക്കും തിരിച്ചും ഊബര്‍ ഓണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയ്യാം. സെപ്റ്റംബര്‍ 15 വരെയാണ് ഈ ആനുകൂല്യം. ഒരു ട്രിപ്പ് 50 റിയാലില്‍ കൂടാന്‍ പാടില്ല.