രണ്ടു വയസ്സുകാരന് ക്രൂരമർദനം; വീഡിയോ പ്രചരിച്ചു, അമ്മ അറസ്റ്റില്‍

ചെന്നൈ- തമിഴ്‌നാട്ടില്‍ രണ്ടുവയസുകാരനെ  ക്രൂരമായി മര്‍ദിച്ച അമ്മ അറസ്റ്റില്‍. കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ അമ്മതന്നെയാണ് പകര്‍ത്തിയത്. ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അമ്മ മകനെ മര്‍ദിച്ചതെന്ന് പറയുന്നു. 22 കാരി തുളസിയെ പോലീസ് അറസ്റ്റ് ചെയ്തു.

വീഡിയോ തമിഴ്‌നാട്ടിലെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മകനെ മലര്‍ത്തികിടത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വായില്‍ നിന്ന് ചോര വരുന്നതുള്‍പ്പടെ യുവതി മൊബൈലില്‍ ചിത്രീകരിച്ചിരുന്നു.

ഭര്‍ത്താവുമായ വഴക്കിട്ട യുവതി ദിവസങ്ങള്‍ക്ക് മുന്‍പ് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അവിടെവച്ചാണ് യുവതി കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് വിവരം പോലിസില്‍ അറിയിക്കുകയായിരുന്നു

26കാരനായ വടിവഴകന്‍ 2016ലാണ് ആന്ധ്രയിലെ ചിറ്റൂര്‍ താലൂക്കിലെ രാംപള്ളി സ്വദേശിനായ തുളസിയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് നാലും രണ്ടും വയസുള്ള രണ്ട് ആണ്‍മക്കളുണ്ട്.

അതേസമയം യുവതിയില്‍നിന്ന് വടിവഴകന്‍ വിവാഹമോചനം തേടിയതാണെന്ന് പോലീസ് പറഞ്ഞു.
 

Latest News