വയനാട്ടില്‍ പെണ്‍കുട്ടിയെ ബസില്‍വെച്ച് പീഡിപ്പിച്ചു; കണ്ടക്ടർ അറസ്റ്റില്‍

മേപ്പാടി- വയനാട്ടില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബസില്‍വെച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. മേപ്പാടി തിനപുരം സ്വദേശി ബൈജു (33) വിനെയാണ് പോക്‌സോ ചുമത്തി  മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

സ്വകാര്യ ബസ് കണ്ടക്ടറായ ബൈജു കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയെ ബസില്‍ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടർന്ന്​ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.

 ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ്​ കേസെടുക്കുകയായിരുന്നു. പീഡനം നടന്ന സ്വകാര്യ ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Latest News