കുത്തിവെപ്പെടുക്കാത്ത അധ്യാപിക മാസ്‌ക് ധരിക്കാതെ ക്ലാസിലെത്തി, 12 കുട്ടികള്‍ക്ക് കോവിഡ്

മാരിന്‍- കുത്തിവെപ്പെടുക്കാത്ത യു.എസ് അധ്യാപിക 12 വിദ്യാര്‍ഥികള്‍ക്കും നിരവധി രക്ഷിതാക്കള്‍ക്കും കോവിഡ് പകര്‍ന്നതായി റിപ്പോര്‍ട്ട്. കാലിഫോര്‍ണിയയിലാണ് സംഭവം. സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സി.ഡി.സി) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എലമെന്ററി സ്‌കൂളിലെ അധ്യാപികക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് മാരിന്‍ കൗണ്ടി പൊതജനരോഗ്യ വകുപ്പ് കൂടുതല്‍ അന്വേഷണം നടത്തിയത്. കോവിഡ് ലക്ഷണങ്ങള്‍ കണ്ടിട്ടും അധ്യാപിക സ്‌കൂളിലെത്തിയെന്നും രണ്ട് ദിവസം കഴിഞ്ഞാണ് ടെസ്റ്റ് നടത്തിയതെന്നും വ്യക്തമായി. ക്ലാസിനകത്ത് മാസ്‌ക് നിര്‍ബന്ധമായിട്ടും അധ്യാപിക മാസ്‌ക ധരിക്കാതെ പാഠഭാഗങ്ങള്‍ ഉച്ചത്തില്‍ വായിച്ച് ക്ലാസെടുത്തു. അധികം വൈകാതെ സ്‌കൂള്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

 

Latest News