തൃശൂർ- പാലിയേക്കര ടോള്‍പ്ലാസയില്‍ അഞ്ച് രൂപ മുതല്‍ 50 രൂപ വരെ നിരക്ക് വര്‍ധിപ്പിച്ചു. വരുത്തിയിരിക്കുന്നത്. കാര്‍, ജീപ്പ്, വാന്‍ വിഭാഗങ്ങള്‍ക്ക് ഒരു വശത്തേക്ക് 75 രൂപയുണ്ടായിരുന്നത് 80 രൂപയാക്കി ഒന്നിലധികം യാത്രകള്‍ക്ക് 110 രൂപയുണ്ടായിരുന്നത് 120 രൂപയാക്കിയും വര്‍ധിപ്പിച്ചു. പ്രതിമാസ യാത്രാനിരക്കില്‍ 10 രൂപ മുതല്‍ 50 രൂപയുടെ വര്‍ധനവുണ്ട്.
ഓരോ സാമ്പത്തിക വര്‍ഷത്തെയും ദേശീയ മൊത്തനിലവാര സൂചികയിലുണ്ടാകുന്ന മാറ്റത്തെ ആശ്രയിച്ചാണ് വര്‍ഷംതോറും സെപ്റ്റംബര്‍ ഒന്നിന് പാലിയേക്കരയിലെ ടോള്‍ നിരക്ക് പരിഷ്‌ക്കരിക്കുന്നത്.
ചെറുകിട ഭാരവാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്കുണ്ടായിരുന്ന 130 രൂപ എന്നത് 140 ആക്കി വര്‍ധിപ്പിച്ചു. ഒന്നില്‍ കൂടുതല്‍ യാത്രയ്ക്കുള്ള നിരക്കില്‍ 190 രൂപയായിരുന്നത് 205 രൂപയാക്കി. ബസ്, ട്രക്ക് എന്നിവയുടെ ഒരു ദിശയിലേക്കുള്ള നിരക്ക് 255 രൂപയായിരുന്നത് 275 രൂപയായി ഉയര്‍ത്തി. ഒന്നിലേറെ യാത്രയ്ക്ക് 385 രൂപയുണ്ടായിരുന്നത് 415 രൂപയാക്കി വര്‍ധിപ്പിച്ചു.
മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്ക് 410 രൂപയുണ്ടായിരുന്നത് 445 രൂപയായും ഒരു ദിവസം ഒന്നിലേറെ യാത്രയ്ക്ക് 665 രൂപയായും വര്‍ധിപ്പിച്ചു. 2028 വരെ പാലിയേക്കരയില്‍ ടോള്‍ പിരിക്കാം.






