ഇന്ത്യയില്‍നിന്ന് റിയാദിലേക്ക് ബുക്കിംഗ് ആരംഭിച്ചതായി എയർഇന്ത്യ എക്സ്പ്രസ്

കൊച്ചി- ഇന്ത്യയില്‍ നേരിട്ടുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് സൗദി നീക്കിയ പശ്ചാത്തലത്തില്‍ റിയാദിലേക്ക് ബുക്കിംഗ് ആരംഭിച്ചതായി എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

സൗദി ഇഖാമയുള്ളവർക്കും കാലാവധിയുള്ള എക്സിറ്റ് റീ എന്‍ട്രി വിസയുള്ളവരും സൗദിയില്‍ വെച്ച് രണ്ട് ഡോസ് കോവിഡ് വാക്സിനും സ്വീകരിച്ചവരുമായിരിക്കണം യാത്രക്കാർ.

കോഴിക്കോട് നിന്ന് റിയാദിലേക്ക് ബുധനാഴ്ചകളിലും തിരുവനന്തപുരത്ത് നിന്ന് റിയാദിലേക്ക് വ്യാഴാഴ്ചകളിലും കൊച്ചി-കണ്ണൂർ -റിയാദ് വിമാനം ശനിയാഴ്ചകളിലും കൊച്ചി-റിയാദ് സർവീസ് തങ്കളാഴ്ചകളിലും ലഭ്യമാണ്. കുടുതല്‍ വിരങ്ങള്‍ക്ക് സൈറ്റ് സന്ദർശിക്കാം.

https://www.malayalamnewsdaily.com/sites/default/files/2021/08/28/airindia.jpg

Latest News