Sorry, you need to enable JavaScript to visit this website.

കൊച്ചിയിൽനിന്ന് ജിദ്ദയിലേക്ക് ഞായറാഴ്ച ആദ്യ വിമാനമെത്തും, 395 യാത്രക്കാര്‍

കൊച്ചി- സൗദിയിൽനിന്ന് രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്ക് രാജ്യത്തേക്ക് നേരിട്ട് തിരിച്ചുവരാമെന്ന സൗദി അധികൃതരുടെ പ്രഖ്യാപനം വന്ന ശേഷം കേരളത്തിൽനിന്നുള്ള ആദ്യവിമാനം ഞായറാഴ്ച കൊച്ചിയിൽനിന്ന് ജിദ്ദയിലേക്ക്. സൗദിയയുടെ എസ്.വി 3573 വിമാനമാണ് ജിദ്ദയിലേക്ക് വരുന്നത്. 395 യാത്രക്കാരാണ് ഈ വിമാനത്തിലുള്ളത്. 

ഇൻഡിഗോ വിമാനം സെപ്തംബർ രണ്ടിന് സൗദിയിലേക്ക് കൊച്ചിയിൽനിന്ന് സർവീസ് പ്രഖ്യാപിച്ചു. പ്രവാസികൾ ഏറെ പ്രതീക്ഷയോടെയാണ് ഈ സർവീസിനെ സ്വാഗതം ചെയ്യുന്നത്. സൗദിയിൽനിന്ന് രണ്ടു ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച ശേഷം നാട്ടിലേക്ക് പോയവർക്കാണ് നിലവിൽ നേരിട്ട് തിരിച്ചുവരാൻ സൗകര്യമുള്ളത്. ഒരു ഡോസ് മാത്രം സൗദിയിൽനിന്ന് സ്വീകരിച്ചവർക്കും തിരിച്ചുവരാനാകില്ല. കൂടുതൽ ഇളവുകൾ അടുത്ത ദിവസം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ.
 

Latest News