കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ  വിമര്‍ശിക്കാനില്ല- സുരേഷ് ഗോപി

കൊച്ചി- സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാനില്ലെന്ന് സുരേഷ് ഗോപി എം പി. രാഷ്ടീയം പറയേണ്ട വിഷയമല്ല കോവിഡ് പ്രതിരോധമെന്നും അദ്ദേഹം പറഞ്ഞു.കോവിഡ് വിഷയത്തില്‍ രാഷ്ടീയം പറയാന്‍ കേന്ദ്ര സര്‍ക്കാരിനും താത്പര്യമില്ല. ഉദ്യോഗസ്ഥവൃന്ദം രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് പാളിച്ച ഉണ്ടാകുന്നത്. പിണറായി വിജയന്‍ സര്‍ക്കാരിന് കോവിഡിനെ നിയന്ത്രിക്കാന്‍ കഴിയട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

Latest News