Sorry, you need to enable JavaScript to visit this website.

നെഹ്‌റുവിന് പകരം സവർക്കർ, ഇത്രയും ലജ്ജയില്ലാത്തവരാണോ രാജ്യം ഭരിക്കുന്നത്

പാലക്കാട്- ഇന്ത്യൻ ഗവേഷണ കൗൺസിലിന്റെ ഹോം പേജിൽനിന്ന് നെഹ്‌റുവിനെ ഒഴിവാക്കി പകരം സവർക്കരെ പ്രതിഷ്ഠിച്ച് അധികൃതർ. ആസാദീ കാ അമൃത് മഹോത്സവ് എന്ന പേരിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയ പേജിലാണ് നെഹ്‌റുവിന് പകരം സവർക്കറെ ഉൾപ്പെടുത്തിയത്. സംഭവത്തിനെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം രംഗത്തെത്തി. ഇത്രയും ലജ്ജയില്ലാത്തവരാണല്ലോ രാജ്യം ഭരിക്കുന്നത് എന്നായിരുന്നു ബൽറാമിന്റെ വിമർശനം.

ബൽറാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ വെബ്‌സൈറ്റ് ഹോം പേജ് ആണിത്. ഇന്ത്യാ ഗവൺമെന്റിന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് ഈ ഐസിഎച്ച്ആർ. ആസാദീ കാ അമൃത് മഹോത്സവ് എന്ന പേരിൽ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷങ്ങൾ നടത്തുകയാണത്രേ. അതിന്റെ ഭാഗമായി 8 പ്രമുഖ വ്യക്തികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിട്ടുണ്ട്.
അതിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റേയും മതനിരപേക്ഷ ജനാധിപത്യ രാഷ്ട്ര നിർമ്മാണ പ്രക്രിയയുടേയും സമാനതകളില്ലാത്ത നേതാവ് ജവാഹർലാൽ നെഹ്‌റു ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഹിന്ദുരാഷ്ട്ര വാദിയായ മാപ്പപേക്ഷ വീരൻ വി.ഡി. സവർക്കർ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇത്ര ലജ്ജയില്ലാത്തവരാണല്ലോ ഈ രാജ്യം ഭരിക്കുന്നത്!
 

Latest News