ഇരുട്ടുമുറിയില്‍ ആത്മീയ ചികിത്സ; യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിദ്ധന്‍ അറസ്റ്റില്‍

തേഞ്ഞിപ്പലം-ആത്മീയ ചികിത്സയുടെ മറവില്‍ യുവതിയെ  ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയില്‍ സിദ്ധനെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. തേഞ്ഞിപ്പലം വൈക്കത്ത് പാടത്ത് മുഹമ്മദ് റഫീഖ് എന്ന റഫീഖ് അഹ്‌സനി (36)യെയാണ്  പോലീസ് അറസ്റ്റ് ചെയ്തത്. ഇരുപത്തിയേഴുകാരിയായ കോഴിക്കോട് വെള്ളയില്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്. ഭര്‍ത്താവിനൊപ്പം ചികിത്സക്കെത്തിയ യുവതിയെ ചേളാരിക്ക് സമീപം വൈക്കത്ത് പാടത്തെ റഫീഖ് അഹ്‌സനിയുടെ വീടിനോട് ചേര്‍ന്നുള്ള ചികിത്സാസ കേന്ദ്രത്തില്‍ വച്ച് ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്.
രാത്രിയില്‍ ഇരുട്ടുമുറിയിലായിരുന്നു ആത്മീയ ചികിത്സ. കഴിഞ്ഞ 14 നായിരുന്നു സംഭവം. യുവതിയുടെ പരാതിയില്‍ തേഞ്ഞിപ്പലം സി.ഐ എന്‍.ബി ഷൈജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്ത റഫീഖിനെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് മഞ്ചേരി ജയിലിലേക്കയച്ചു.
ഭാര്യയും അഞ്ചു മക്കളുമുള്ളയാളാണ് റഫീഖ്.

 

 

 

 

Latest News