കോഴിക്കോട്-ഹരിതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഘടനാ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതൃത്വത്തിന് എംഎസ്എഫ് കോളേജ് യൂണിറ്റുകളുടെ കത്ത്. വിദ്യാര്‍ഥികള്‍ക്കും മറ്റു സംഘടനകള്‍ക്കും മുന്നില്‍ തലതാഴ്‌ത്തേണ്ട അവസ്ഥയിലാണെന്ന് മുസ്ലിം ലീഗ് നേതൃത്വത്തിനു നല്‍കിയ കത്തില്‍ പറയുന്നു.
ഫാറൂഖ് കോളേജിലെയും തളിപ്പറമ്പിലെ സര്‍ സയ്യിദ് കോളേജിലെയും എംഎസ്എഫ് യൂണിറ്റുകളാണ് മുസ്ലിം ലീഗ് നേതൃത്വത്തിനു കത്തു നല്‍കിയത്. നേതാക്കള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ കോളേജിലെ സംഘടനാ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ഈ മാസം 20 ന് നല്‍കിയ കത്തില്‍ പറയുന്നുണ്ട്. ഇന്നലെയാണ് കത്ത് പുറത്തുവന്നത്.






