Sorry, you need to enable JavaScript to visit this website.

മലപ്പുറം ജില്ലയില്‍ എന്താണ് സംഭവിക്കുന്നത്; മരണനിരക്ക് അതിവേഗം വര്‍ധിക്കുന്നു

മലപ്പുറം-ജില്ലയില്‍ കോവിഡ് രണ്ടാം തരംഗത്തില്‍ മരണനിരക്ക് അതിവേഗം വര്‍ധിക്കുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായിരം കടന്നു. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് വെള്ളിയാഴ്ച മാത്രം ജില്ലയില്‍ മരിച്ചത് 24 പേരാണ്. കഴിഞ്ഞ ആറുമാസത്തിനിടയില്‍ കോവിഡ് മൂലമുള്ള ശരാശരി മരണ നിരക്ക് പത്തിന് മുകളിലാണ്. ആറു മാസത്തിനിടെയാണ് ജില്ലയില്‍ 1500 പേര്‍ കോവിഡ് ബാധിച്ച് മരിച്ചത്. മാര്‍ച്ച് മാസം വരെ മരിച്ചവരുടെ എണ്ണം 570 ആയിരുന്നു. ജില്ലയിലെ മൊത്തം കോവിഡ് മരണങ്ങളില്‍ മുക്കാല്‍ ഭാഗവും കഴിഞ്ഞ ആറുമാസത്തിനിടെയാണ്.
ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കോവിഡ് മരണങ്ങളില്‍ മലപ്പുറം ജില്ല സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്താണ്.സംസ്ഥാനത്ത് കൂടുതല്‍ പേര്‍ മരിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. മുവ്വായിരത്തി അഞ്ഞൂറിലേറെ പേരാണ് തിരുവനന്തപുരത്ത് മരിച്ചത്. കോഴിക്കോട്,എറണാകുളം,പാലക്കാട് ജില്ലകളിലാണ് മരണം മലപ്പുറത്തേക്കാള്‍ കൂടുതലുള്ളത്.
ആയിരത്തില്‍ താഴെ പേര്‍ മരിച്ചത് കോട്ടയം,പത്തനംതിട്ട,കാസര്‍കോട്,വയനാട്,ഇടുക്കി ജില്ലകളിലാണ്.കോവിഡ് മരണം സംബന്ധിച്ച ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ അപൂര്‍ണവും ആശയകുഴപ്പങ്ങളുണ്ടാകുന്നതുമാണ്. സംസ്ഥാന തലത്തില്‍ ക്രോഡീകരിക്കുന്ന കണക്കുകളും ജില്ലാ തലങ്ങളില്‍ ആരോഗ്യവകുപ്പ് പുറത്തു വിടുന്ന കണക്കുകളും തമ്മില്‍ ഏറെ വ്യത്യാസങ്ങളുണ്ട്.ജില്ലാ തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മരണനിരക്കുകള്‍ സംസ്ഥാന തലത്തില്‍ രേഖപ്പെടുത്താത്തത് മരണസംഖ്യ സംബന്ധിച്ച ആശയകുഴപ്പങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

 

Latest News