ബാലികയെ ക്വാർട്ടേഴ്സിലെത്തിച്ച് പീഡനം, വയോധികന്‍ അറസ്റ്റില്‍

കണ്ണൂര്‍-  ബാലികയെ പീഡിപ്പിച്ച എണ്‍പതുകാരനെ പോലിസ് അറസ്റ്റു ചെയ്തു. കെ.കണ്ണപുരത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബാലന്‍ (80) എന്നയാളെയാണ് കണ്ണപുരം പോലീസ് അറസ്റ്റു ചെയ്തത്.
 കണ്ണപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പത്തു വയസ്സുകാരിയാണ് പീഡനത്തിനിരയായത്. കുട്ടിയെ പ്രലോഭിപ്പിച്ച് ക്വാര്‍ട്ടേഴ്‌സിലെത്തിച്ചായിരുന്നു പീഡനം. കുട്ടി വീട്ടിലെത്തി ബന്ധുക്കളോട് വിവരം പറയുകയായിരുന്നു.

 

Latest News