കണ്ണൂര്‍-പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു.
വളപട്ടണം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പതിനാറുകാരിയുടെ പരാതിയിലാണ് കേസ്. പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത അശ്ലീല ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രചരിപ്പിച്ചത്. പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി, ഇവരുടെ ചിത്രങ്ങളെന്ന പേരിലാണ് പ്രചരിപ്പിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഈ അക്കൗണ്ട് നിര്‍ത്തലാക്കിയിരുന്നു. അടുത്തിടെ വീണ്ടും ആക്ടിവായി.ഈ വിവരം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് പരാതി നല്‍കിയത്.
പോക്‌സോ വകുപ്പനുസരിച്ചും സൈബര്‍ ആക്ട് അനുസരിച്ചുമാണ് കേസ്. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.