Sorry, you need to enable JavaScript to visit this website.

യാമ്പുവിൽ മാസ്‌ക് ധരിക്കാത്തതിന് 404 പേർക്ക് പിഴ

മദീന - മാസ്‌കുകൾ ധരിക്കാത്തതിനും ശാരീരിക അകലം പാലിക്കാത്തതിനും യാമ്പുവിൽ ബന്ധപ്പെട്ട വകുപ്പുകൾ 404 പേർക്ക് പിഴകൾ ചുമത്തി. മൂന്നു ദിവസത്തിനിടെയാണ് ഇത്രയും പേർക്ക് യാമ്പുവിൽ സുരക്ഷാ വകുപ്പുകൾ പിഴകൾ ചുമത്തിയതെന്ന് യാമ്പു ഗവർണറേറ്റ് അറിയിച്ചു. മാസ്‌കുകൾ ധരിക്കാത്തതിന് 354 പേർക്കും ശാരീരിക അകലം പാലിക്കാത്തതിന് 50 പേർക്കുമാണ് പിഴകൾ ചുമത്തിയത്. കൊറോണ വ്യാപനം തടയുന്ന ആരോഗ്യ പ്രോട്ടോകോളുകൾ പ്രകാരം മാസ്‌കുകൾ ധരിക്കാത്തവരെയും മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കാത്തവരെയും പിടികൂടി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് യാമ്പു പോലീസും നഗരസഭയും വാണിജ്യ മന്ത്രാലയ ശാഖയും ആരോഗ്യ വകുപ്പും ഫീൽഡ് പരിശോധനകൾ തുടരുകയാണ്.
 

Latest News