Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ വാക്‌സിൻ എടുത്തവർക്ക് ആഭ്യന്തര യാത്രക്ക് ആർ.ടി.പി.സി.ആർ പരിശോധന വേണ്ട

ന്യൂദൽഹി- ഇന്ത്യയിൽ ആഭ്യന്തര യാത്രകൾക്കുളള കോവിഡ് മാർഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ പുതുക്കി. റെയിൽ, വിമാന, ബസ് യാത്രക്കാർക്കുള്ള മാർഗനിർദ്ദേശമാണ് പുതുക്കിയത്. രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ച രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് യാത്ര ചെയ്യാൻ ആർ.ടി.പി.സി.ആർ പരിശോധന വേണ്ടെന്നും ആഭ്യന്തര വിമാനയാത്രക്കാർക്ക് പി.പി.ഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നു.
കോവിഡ് കേസുകൾ കുറയുന്നതിനാൽ സംസ്ഥാനാന്തര യാത്രയ്ക്ക് വിലക്കുകൾ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് ക്വാറന്റീൻ ഐസൊലേഷൻ കാര്യങ്ങളിൽ സ്വന്തം തീരുമാനമെടുക്കാമെന്നും കേന്ദ്രത്തിന്റെ പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു. 
ആഭ്യന്തര യാത്രകൾക്ക് വിവിധ സംസ്ഥാനങ്ങൾ വിവിധ മാനദണ്ഡങ്ങൾ നിശ്ചയിച്ച സാഹചര്യത്തിലാണ് മാർഗ നിർദ്ദേശങ്ങൾ ഏകീകരിക്കാൻ കേന്ദ്രം തീരുമാനിച്ചത്.
 

Latest News