ന്യൂദല്‍ഹി- വാടക വീട്ടില്‍ മകളുമൊത്ത് താമസിച്ചു വരികയായിരുന്ന 35കാരിയെ വീട്ടുടമയായ 73കാരന്‍ വയോധികന്‍ ബലാത്സംഗം ചെയ്‌തെന്ന് പരാതി. യുവതിയുടെ 12 വയസ്സുള്ള മകളെ വയോധികന്റെ മകന്‍ മാനഭംഗപ്പെടുത്തിയെന്നും യുവതി പരാതിപ്പെട്ടു. സംഭവത്തില്‍ ദൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് മാസം മുമ്പാണ് യുവതി ഈ വാടക വീട്ടിലേക്ക് താമസം മാറിയത്. ചൊവ്വാഴ്ച വൈകുന്നേരം വീടിന്റെ മുകള്‍ നിലയില്‍ നില്‍ക്കുമ്പോഴാണ് വീട്ടുടമയായ വയോധികന്‍ വന്ന് തന്നെ ബലാത്സംഗം ചെയ്തതെന്ന് യുവതി പരാതിയില്‍ പറയുന്നു. ഇതിനു ശേഷം വയോധികന്‍ മകന്‍ വന്ന് യുവതിയുടെ 12കാരിയായ മകളെ മാനഭംഗപ്പെടുത്തുകയും ചെയ്തു. യുവതിയുടെ മൊഴി പ്രകാരം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. യുവതിയേയും മകളേയും പോലീസ് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.