എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

മംഗളൂരു- പാണ്ടേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വാടക വീട്ടില്‍ താമസിക്കുന്ന എട്ടുവയസുകാരിയെ  ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ വീട്ടുടമയെ പോലീസ് അറസ്റ്റ് ചെയ്തു. പെര്‍മുദെ സ്വദേശി രാമകൃഷ്ണനാണ് അറസ്റ്റിലായത്. രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള വാടകവീട്ടില്‍ ശിവമോഗ സ്വദേശിനിയായ  യുവതി മൂന്ന് കുട്ടികളോടൊപ്പം താമസിച്ചുവരികയാണ്. ഇതിനിടെ ജോലി സംബന്ധമായ ആവശ്യത്തിന് യുവതി  കഴിഞ്ഞ 21 ന് ശിവമോഗയിലേക്ക് പോയി.  മക്കളെ രാമകൃഷ്ണന്റെ ഭാര്യയെ ഏല്‍പ്പിച്ചാണ് പോയത്. ഈ കുട്ടികളിലെ എട്ടുവയസുകാരിയാണ് പീഡനത്തിനിരയായത്.  ഭാര്യ വിറകു ശേഖരിക്കാന്‍ പോയ നേരത്ത് വീട്ടില്‍ ടി.വി. കണ്ടുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ രാമകൃഷ്ണന്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. മാതാവ്  ശിവമോഗയില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ കുട്ടി ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

 

Latest News