Sorry, you need to enable JavaScript to visit this website.

റേഞ്ച് കിട്ടാന്‍ മരത്തിനു മുകളില്‍ കയറി; താഴെ വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍- മൊബൈല്‍ ഫോണ്‍ റേഞ്ച് ലഭിക്കുന്നതിനായി മരത്തിന് മുകളില്‍ കയറിയ ആദിവാസി വിദ്യാര്‍ഥിക്ക് താഴെ വീണ് ഗുരുതരമായി പരിക്കേറ്റു. കണ്ണവം പന്നിയോട് ആദിവാസി കോളനിയിലെ പി.അനന്തു ബാബുവിനാണ് പരിക്കേറ്റത്. കുട്ടിയെ പരിയാരം ഗവ.മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
പ്ലസ് വണ്‍ അലോട്ട്‌മെന്റിന്റെ വിവരങ്ങള്‍ മൊബൈലില്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് അനന്തു മരത്തിന് മുകളില്‍ കയറിയത്. ഫോണില്‍ വിവരങ്ങള്‍ തെരയുന്നതിനിടെ താഴെ വീഴുകയായിരുന്നു. തലയ്ക്ക് ഉള്‍പ്പെടെ ഗുരുതര പരിക്കേറ്റു.  ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഈ ഭാഗങ്ങളില്‍ മൊബൈല്‍ സിഗ്‌നല്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മുടങ്ങുന്നത് പതിവായിരുന്നു. ടവറുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് മൊബൈല്‍ കമ്പനികള്‍ പല തവണ ഉറപ്പു നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ല.

 

Latest News