Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എം.എസ്.എഫ് നേതാക്കൾ ഖേദം പ്രകടിപ്പിച്ചു; ഹരിതയിലെ പ്രശ്‌നത്തിൽ തീരുമാനം

മലപ്പുറം- എം.എസ്.എഫ്-ഹരിത പ്രശ്‌നത്തിൽ എം.എസ്.എഫ് നേതാക്കൾക്ക് എതിരായ നടപടി ഖേദപ്രകടനത്തിലൊതുക്കി. ഹരിത നേതാക്കളോട് അശ്ലീല ചുവയിൽ സംസാരിച്ചതിൽ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഖേദപ്രകടനം നടത്തും. നേതാക്കൾക്കെതിരെ ഹരിതയിലെ പെൺകുട്ടികൾ വനിത കമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കും. ഹരിത നേതാക്കൾ മുന്നോട്ടു വെച്ച സംഘടനയുമായി ബന്ധപ്പെട്ട മറ്റു നിർദേശങ്ങൾ പിന്നീട്  പാർട്ടി യോഗത്തിൽ വിശദമായി ചർച്ച ചെയ്തു തീരുമാനമെടുക്കാമെന്നാണ് ഇവരെ അറിയിച്ചത്.  പാർട്ടിയെ പൊതു സമൂഹത്തിൽ  പ്രയാസത്തിലാക്കുന്ന ഇത്തരം വിഷയങ്ങൾ മേലിൽ ഉണ്ടാവരുതെന്നും ഇരു വിഭാഗത്തിനും താക്കീത് നൽകിയിട്ടുമുണ്ട്. അതേസമയം, ഹരിതയുടെ പ്രവർത്തനം നിർത്തിവെച്ച തീരുമാനം മരവിപ്പിച്ചു. ഹരിത നേതാക്കൾക്ക് എതിരായ പരാമർശം എം.എസ്.എഫ് നേതാക്കൾ ദുരുദ്ദേശത്തോടെ നടത്തിയതല്ലെന്ന് ബോധ്യപ്പെട്ടതായി ലീഗ് നേതൃത്വവും വ്യക്തമാക്കി. ഹരിതയും എം.എസ്.എഫും ഒരു മേഖലയിൽ പ്രവർത്തിക്കുന്ന സംഘടന ആയതിനാൽ കൂടുതൽ യോജിച്ച് പോകുന്നതിന് ആവശ്യമായ ചർച്ചകളും  പരാതി പരിഹാര സംവിധാനങ്ങളും ആവശ്യമാണെന്നും പാർട്ടി വ്യക്തമാക്കി.

ഇതിനായി പാർട്ടി നേതാക്കളുടെ നിയന്ത്രണത്തിൽ ഇരുസംഘടനകളുടെയും പ്രാതിനിധ്യത്തോടെ പ്രത്യേക സെൽ രൂപീകരിക്കും. എം.എസ്.എഫിന്റെ ജില്ലാ-സംസ്ഥാന സമിതികളിൽ കൂടുതൽ വനിത പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്നും മുസ്ലിം ലീഗ് നേതൃത്വം പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി. മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീർ എം. പി യുടെ നേതൃത്വത്തിൽ നടന്ന മാരത്തോൺ  ചർച്ചകൾ ക്കൊടുവിലാണ് പ്രശ്‌നത്തിൽ തീരുമാനമായത്.
 

Latest News