ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 47കാരന്‍ പിടിയില്‍

ഇടുക്കി-ബൈസണ്‍വാലി  ഇരുപതേക്കറില്‍  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 47കാരന്‍ പിടിയിലായി. ബൈസണ്‍വാലി മുത്തന്‍മുടി സ്വദേശി തങ്കം തങ്കരാജാണ്  പിടിയിലായത്. 15നാണ് സംഭവം നടന്നത്.
പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് അതിക്രമിച്ചുകയറി കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. ആക്രമണത്തില്‍ നിന്നും രക്ഷപെട്ട കുട്ടി അയല്‍വീട്ടില്‍ അഭയം തേടി. അന്നുതന്നെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രാജാക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ പോലീസ് എത്തുന്നതിനു മുമ്പുതന്നെ ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നു. പ്രതിയെ പിടികൂടാന്‍ കഴിയാത്തത് പോലീസിന്റെ അനാസ്ഥയാണെന്ന ആരോപണം ശക്തമായതോടെ  ഇയാളെ രാജാക്കാട്  പോലീസ് പിടികൂടി. പോക്സോ ചുമത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.
 

 

 

Latest News