ഫ്‌ളോറിഡ- കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത രോഗികളുടെ എണ്ണം ഏറുന്നതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍. പാംബീച്ച് ഗാര്‍ഡന്‍സിലെ വിവിധ ആശുപത്രികളിലേയും ഓഫീസുകളിലേയും ഡോക്ടര്‍മാര്‍ ജോലി ബഹിഷ്കരിച്ചു. എഴുപത്തിയഞ്ചോളം ഡോക്ടര്‍മാര്‍ പ്രതികാത്മക പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു. രോഗികള്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുവാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല. അത്രയും രോഗികളാണ് ദിവസവും ആശുപത്രിയില്‍ എത്തുന്നത്- പാംബീച്ച് ഇന്റേണല്‍ മെഡിസിന്‍ ഡോക്ടര്‍ രൂപേഷ് ധാരിയ പറഞ്ഞു.
ഫൈസര്‍ കോവിഡ് 19 വാക്‌സിനു എഫ്.ഡി.എയുടെ പൂര്‍ണ അംഗീകാരം ലഭിച്ചതോടെ പലരുടേയും ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ടെന്നും ഇനിയും വാക്‌സിന്‍ സ്വീകരിക്കുന്നതു താമസിപ്പിക്കരുതെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ഫ്‌ളോറിഡയില്‍ കോവിഡ് 19 ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനം വര്‍ധിച്ചുവരികയാണ്.






