Sorry, you need to enable JavaScript to visit this website.

സാങ്കേതിക പഠനത്തിലൂടെ തൊഴിൽ കണ്ടെത്തണോ ? ഐടിഐകൾ വിളിക്കുന്നു

തിരുവനന്തപുരം- കേരളത്തിലെ 104 സർക്കാർ ഐടിഐകളിലായി 76 ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്ക്   നാളെ മുതൽ സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം.

ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും https://det.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയും അപേക്ഷിക്കാം. പ്രോസ്‌പെക്ടസും മാർഗ്ഗനിർദേശങ്ങളും വെബ്‌സൈറ്റിലും പോർട്ടലിലും ലഭ്യമാണ്.


പോർട്ടലിൽ തന്നെ പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഓൺലൈനായി 100 രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐ.ടി.ഐകളിലും അപേക്ഷിക്കാം. നിശ്ചിത തിയതിയിൽ ഓരോ ഐ.ടി.ഐയുടെയും വെബ്‌സൈറ്റിൽ റാങ്ക് ലിസ്റ്റ്, അഡ്മിഷൻ തിയതി എന്നിവ പ്രസിദ്ധീകരിക്കും.

റാങ്ക് ലിസ്റ്റുകൾ ഐ.ടി.ഐകളിലും പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്നത് മുതൽ അഡ്മിഷൻ വരെയുള്ള വിവരങ്ങൾ എസ്.എം.എസ് മുഖേനയും ലഭ്യമാകും. പ്രവേശനത്തിന് അർഹത നേടുന്നവർ നിശ്ചിത തീയതിക്കുള്ളിൽ അഡ്മിഷൻ ഫീസ് അടയ്ക്കണം. കേരളം മുഴുവൻ ഒരേ സമയത്ത് അഡ്മിഷൻ നടക്കുന്നതിനാൽ മുൻഗണന അനുസരിച്ചുള്ള സ്ഥാപനങ്ങൾ വിദ്യാർത്ഥികൾ സ്വയം തെരഞ്ഞെടുക്കണം.

Latest News