അത് ആര്യയല്ല; ആള്‍മാറാട്ടം നടത്തിയ രണ്ട് പേര്‍ പിടിയില്‍

ചെന്നൈ- നടന്‍ ആര്യ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന ശ്രീലങ്കന്‍ സ്വദേശിനിയുടെ പരാതിയില്‍ വഴിത്തിരിവ്. കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് അര്‍മാന്‍, മുഹമ്മദ് ഹുസൈന്‍ എന്നിവരാണ് ചെന്നൈയില്‍ അറസ്റ്റിലായത്.

ആര്യയായി ആള്‍മാറാട്ടം നടത്തിയാണ് യുവാക്കള്‍ യുവതിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയത്. ചെന്നൈ സൈബര്‍ പോലീസാണ് ഇവരെ കണ്ടെത്തിയത്. ജര്‍മനിയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ സ്വദേശിനി നേരത്തെ ആര്യക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ ആര്യയുമായി ചാറ്റ് ചെയ്യാറുണ്ടെന്നും, വിവാഹവാഗ്ദാനം നല്‍കി തന്നെ വഞ്ചിച്ചുവെന്നുമായിരുന്നു യുവതിയുടെ പരാതി. 65 ലക്ഷത്തോളം നടന്‍ വാങ്ങിയതായും പരാതിക്കാരി ആരോപിച്ചിരുന്നു. തന്റെ പേരില്‍ മറ്റാരെങ്കിലും യുവതിയെ പറ്റിച്ചതായിരിക്കുമെന്നായിരുന്നു ആര്യയുടെ പ്രതികരണം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആള്‍മാറാട്ടം നടന്നതായി വ്യക്തമായത്.

 

Latest News