ന്യൂദല്‍ഹി- കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനില്‍ നിന്ന് ഒഴിപ്പിച്ച് ഇന്ത്യയിലെത്തിച്ച 78 പേരില്‍ 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരേയും ക്വാറന്റീനിലാക്കി. രോഗം ബാധിച്ചവര്‍ക്ക് പ്രകടമായ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇന്ത്യ ഇതുവരെ 626 പേരേയാണ് അഫ്ഗാനില്‍ നിന്ന് രക്ഷപ്പെടുത്തി ദല്‍ഹിയിലെത്തിച്ചത്. ഇവരില്‍ 228 പേരാണ് ഇന്ത്യക്കാര്‍. 77 പേര്‍ അഫ്ഗാനി സിഖുകാരാണ്. അഫ്ഗാന്‍ വിടുന്നവര്‍ക്ക് തിരിച്ചെത്താന്‍ സൗകര്യമൊരുക്കുമെന്ന് പ്രഖ്യാപിച്ച ഇന്ത്യ ഹിന്ദു, സിഖ് മതക്കാര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഓപറേഷന്‍ ദേവി ശക്തി എന്ന പേരിലാണ് ഇന്ത്യയുടെ ഒഴിപ്പിക്കല്‍ ഓപറേഷന്‍.