സാമ്പത്തിക ബാധ്യത: ഹോട്ടല്‍ ഉടമ ജീവനൊടുക്കി

ഇടുക്കി-സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ ജീവനൊടുക്കി. പീരുമേട്ടിലെ നന്ദനം ഹോട്ടല്‍ ഉടമ വിജയ്(39) ആണ് മരിച്ചത്. ഒന്നാം കോവിഡ് തരംഗത്തിന് ശേഷം ഹോട്ടല്‍ തുറന്നിരുന്നില്ല. തുടര്‍ന്ന് വിജയ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് പീരുമേട് പോലിസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് വീട്ടിലെ മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം ഭാര്യയും മക്കളും വീട്ടില്‍ ഉണ്ടായിരുന്നു.

 

Latest News