ബംഗളൂരു- ചിക്കന്‍ െ്രെഫ ഉണ്ടാക്കി നല്‍കാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവ് അടിച്ചു കൊന്നു. ബംഗളൂരുവില്‍ മുബാറക് പാഷയാണ് (30) ഭാര്യ ഷിറിന്‍ ഭാനുവിനെ അടിച്ചു കൊന്നത്.
മകളെ കാണാനില്ലെന്ന് കാണിച്ച് ഷിറിന്‍ ബാനുവിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മുബാറക്കിനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും തിരോധാനത്തിന് തുമ്പായിരുന്നില്ല. പിന്നീട് യുവാവ് സൊലദേവനഹള്ളി പോലീസ് സ്‌റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു.
ഓഗസ്റ്റ് 18 ന് രാത്രി ഭാര്യയോട് ചിക്കന്‍ െ്രെഫ ഉണ്ടാക്കാന്‍ പറഞ്ഞിരുന്നു. വീട്ടിലെത്തിയപ്പോള്‍ ചിക്കന്‍ ഫ്രൈ ഇല്ലാത്തതിനെ തുടര്‍ന്ന് ഭാര്യയോട് ചോദിച്ചപ്പോള്‍ ദേഷ്യപ്പെട്ടുവെന്നും് കൈയില്‍ കിട്ടിയ മരവടി ഉപയോഗിച്ച് ഭാര്യയെ അടിച്ചുവെന്നുമാണ് പോലീസിനോട് പറഞ്ഞത്. ഈ സമയത്ത് കുട്ടികള്‍ ഉറങ്ങുകയായിരുന്നു. ഭാര്യയുടെ മൃതദേഹം ചാക്കില്‍ കെട്ടി ചിക്കബനവര തടാകത്തില്‍ ഉപേക്ഷിച്ചുവെന്നും മുബാറക് പോലീസിനോട് പറഞ്ഞു. മൃതദേഹം കണ്ടെത്താനായിട്ടില്ല.
കിടക്ക നിര്‍മാണ തൊഴിലാളിയായ മുബാറക് നിസ്സാര കാര്യങ്ങളുടെ പേരില്‍ ഭാര്യയുമായി വഴക്കിടുകയും മര്‍ദ്ദിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് പറയുന്നു. ഷിറിന്‍ മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞിരുന്നു.






