ഡ്രൈവറുടെ കഴുത്തിന് പിടിച്ച് രോഗി, ആംബുലന്‍സ് നിയന്ത്രണം വിട്ടു

തിരുവനന്തപുരം- ആംബുലന്‍സില്‍ പോയ രോഗി ഡ്രൈവറുടെ കഴുത്തിനു കുത്തിപിടിച്ച് ആക്രമിച്ചു.  നിയന്ത്രണം വിട്ട ആംബുലന്‍സ്  മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്ക്. മദ്യ ലഹരിയിലായിരുന്ന രോഗി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാട്ടാക്കട ചീനിവിള അണപ്പാടാണ് സംഭവം.
കാലിനു പരുക്കേറ്റ് കാട്ടാക്കട താലൂക്ക്  ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗ് ആശുപത്രിയില്‍ പരാക്രമം കാട്ടിയതോടെ ഒപ്പമുണ്ടായിരുന്നവര്‍   ഉപേക്ഷിച്ച് മടങ്ങി. ചികിത്സക്ക് ശേഷം കുഴിവിളയിലെ വീട്ടിലേക്ക് പോകാന്‍ ആശുപത്രിക്ക് സമീപം നിര്‍ത്തിയിരുന്ന ആംബുലന്‍സില്‍ കയറി.

ആംബുലന്‍സില്‍ വര്‍ത്തമാനം പറഞ്ഞിരുന്ന യുവാവ് അണപ്പാട് എത്തിയപ്പോള്‍ ഡ്രൈവര്‍ അമലിന്റെ കഴുത്തിന് പിടിക്കുകയായിരുന്നു. ഇതോടെ ആംബുലന്‍സ് നിയന്ത്രണം വിട്ട് സമീപത്തെ പുരയിടത്തിലേക്ക് മറിഞ്ഞു. അമല്‍ മണിയറവിള ആശുപത്രിയില്‍ ചികിത്സ തേടി.

 

Latest News