Sorry, you need to enable JavaScript to visit this website.

കരണത്തടി പരാമര്‍ശം: കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ കസ്റ്റഡിയിലെടുത്തു

മുംബൈ- റായ്ഗഡില്‍ പ്രസംഗിക്കവെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കരണത്തടിക്കുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്ര പോലീസ് കസ്റ്റഡിയിലെടുത്തു. റാണെയുടെ പേരില്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ഒഴിവാക്കാന്‍ റാണെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. റാണെയെ കസ്റ്റഡിയില്‍ എടുത്തതോടെ മഹാരാഷ്ട്രയില്‍ ശിവസേനയും ബി.ജെ.പിയും തമ്മിലെ തര്‍ക്കം തെരുവിലെത്തി.
റാണെയുടെ മുംബൈയിലെ വീട്ടിലേക്ക് ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു. സംഘര്‍ഷം ഒഴിവാക്കാന്‍ വന്‍ പോലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയത്. ഇരുവിഭാഗവും തമ്മില്‍ ശക്തമായ കല്ലേറുണ്ടായി. റാണെയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് പുറപ്പെട്ടതായാണ് വിവരം.

മന്ത്രിയെ അറസ്റ്റ് ചെയ്ത ശേഷം രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡുവിനെ വിവരം അറിയിക്കുമെന്ന് നാസിക് പോലീസ് അറിയിച്ചു.

 

Latest News