പാമ്പിന് രാഖികെട്ടാന്‍ ശ്രമിച്ച പാമ്പ് പിടുത്തക്കാരന്‍ കടിയേറ്റ് മരിച്ചു

ബിഹാര്‍- രക്ഷാബന്ധന്‍ ദിനത്തില്‍ പാമ്പുകള്‍ക്ക് രാഖി കെട്ടികൊടുക്കുന്നതിനിടെ കടിയേറ്റ് യുവാവ് മരണമടഞ്ഞു. ബിഹാറിലെ പാമ്പുപിടുത്തക്കാരനായ മന്‍മോഹന്‍ എന്ന യുവാവാണ് മരിച്ചത്. ഏതാനും ദിവസം മുമ്പ് മന്‍മോഹന്‍ രണ്ട് മൂര്‍ഖന്‍ പാമ്പുകളെ രക്ഷിച്ചിരുന്നു. ഇവരെ സഹോദരികളായി കണ്ട് രക്ഷാബന്ധന്‍ ദിവസം ഈ പാമ്പുകള്‍ക്ക് രാഖി കെട്ടി കൊടുക്കാനുള്ള ശ്രമത്തിലായിരുന്നു മന്‍മോഹന്‍.

രണ്ട് പാമ്പുകളുടേയും വാലില്‍ തൂക്കി രാഖി കെട്ടിക്കൊണ്ടിരിക്കുന്നതിനിടയില്‍ അതിലൊരു പാമ്പ് ഇഴഞ്ഞുവന്ന് കാലിന്റെ വിരലില്‍ കടിക്കുകയായിരുന്നു. ഉടന്‍ തന്നെ മന്‍മോഹനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ പ്രതിരോധ മരുന്ന് ഇല്ലാത്തത് സ്ഥിതി വഷളാക്കി. ആശുപത്രിയില്‍ തന്നെ മന്‍മോഹന്‍ മരണമടഞ്ഞു.

 

Latest News