കര്‍ണാടക മുൻ മുഖമന്ത്രി യെദിയുരപ്പ തെലങ്കാന ഗവര്‍ണറായേക്കും

ഹൈദരാബാദ്- കര്‍ണാടക മുഖ്യമന്ത്രി പദവി ഒഴിഞ്ഞ ബിജെപി നേതാവ് ബി എസ് യെദിയുരപ്പയെ അടുത്ത തെലങ്കാന ഗവര്‍ണറായി നിയമിച്ചേക്കുമെന്ന് സൂചന. നിലവിലെ ഗവര്‍ണര്‍ തമിലിസൈ സൗന്ദര്‍രാജനെ പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറായും മാറ്റിനിയമിക്കാന്‍ നീക്കമുള്ളതായാണ് റിപോര്‍ട്ട്. ഇപ്പോള്‍ മാലിദ്വീപില്‍കുടുംബസമേതം അവധിയാഘോഷിക്കുന്ന യെദിയൂരപ്പ മടങ്ങി വന്നാല്‍ ഉടന്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും തെലങ്കാന പത്രമായ സിയാസത് റിപോര്‍ട്ട് ചെയ്യുന്നു. 

പ്രായവും പാര്‍ട്ടിയിലെ പോരും വിനയായതോടെ കഴിഞ്ഞ മാസമാണ് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രി പദവി ഒഴിഞ്ഞത്. ഇതോടെ സജീവ രാഷ്ട്രീയത്തിന് ഇടവേള നല്‍കിയിരിക്കുകയാണ് അദ്ദേഹം. 


 

Latest News