Sorry, you need to enable JavaScript to visit this website.

ആ​ദാ​യ നി​കു​തി പോ​ര്‍​ട്ട​ലി​ലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്‍ഫോസിസിന് അന്ത്യശാസനം

ന്യൂ​ദ​ൽ​ഹി- ആ​ദാ​യ നി​കു​തി പോ​ര്‍​ട്ട​ലി​ലെ സാ​ങ്കേ​തി​ക ത​ക​രാ​റി​ല്‍ ഇ​ന്‍​ഫോ​സി​സി​ന് അ​ന്ത്യ​ശാ​സ​നം ന​ല്‍​കി കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം. സെ​പ്റ്റം​ബ​ര്‍ 15ന​കം ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നു ധ​ന​മ​ന്ത്രാ​ല​യ​ത്തി​ല്‍ ഹാ​ജ​രാ​യ ഇ​ന്‍​ഫോ​സി​സ് സി​ഇ​ഒ​യോ​ട് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

തു​ട​ർ​ച്ച​യാ​യ സാ​ങ്കേ​തി​ക ത​ക​രാ​റി​ല്‍ ധ​ന​മ​ന്ത്രി അ​തൃ​പ്തി​ അ​റി​യി​ച്ചു. സാ​ങ്കേ​തി​ക പ്ര​ശ്നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സി​ഇ​ഒ​യോ​ട് നേ​രി​ട്ടെ​ത്തി വി​ശ​ദീ​ക​രണം നല്‍കാന്‍ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ ​ഫ​യ​ലിം​ഗ് പോ​ര്‍​ട്ട​ലി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​ന്നു​ണ്ടെ​ന്ന് സി​ഇ​ഒ അ​റി​യി​ച്ചു.

Latest News