ബോട്ടില്‍ യാത്ര ചെയ്തതിന് 10 രൂപ ചോദിച്ചു, 17 കാരനെ വെടിവെച്ചുകൊന്നു

പട്‌ന- തന്റെ ബോട്ടില്‍ യാത്ര ചെയ്തതിനു കൂലി  ചോദിച്ചതിനു ബിഹാറില്‍ 17 കാരനെ വെടിവെച്ചു കൊന്നു. സമസ്തിപൂര്‍ ജില്ലയിലെ ബാന്‍ഭൗര ഗ്രാമത്തില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. സികാല്‍ യാദവ്(17) ആണ് വീടിനു മുമ്പില്‍ വെടിയേറ്റു മരിച്ചതെന്ന് പോലീസ് പറഞ്ഞു. യാദവിന്റെ വീടിനു ചുറ്റും വെള്ളം കെട്ടിനില്‍ക്കുന്ന മേഖലയാണ്. ഇവിടെനിന്നു തന്റെ ബോട്ടില്‍ മറ്റു സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ യാത്രക്കാരെ പതിവായി യാദവ് സഹായിക്കാറുണ്ട്.  
ഞായറാഴ്ച വൈകിട്ട് തന്റെ ബോട്ടില്‍ യാത്ര ചെയ്ത സംഘത്തോട് യാദവ് കൂലിയായി 10 രൂപ ചോദിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പണം കൊടുക്കാന്‍ വിസമ്മതിച്ച സംഘം യാദവുമായി ഏറ്റുമുട്ടി. തിങ്കളാഴ്ച രാവിലെ തന്റെ വീടിനു മുമ്പില്‍ നില്‍ക്കുകയായിരുന്ന യാദവിനു നേരെ അപരിചതരായ ഒരു സംഘമെത്തി വെടിയുതിര്‍ക്കുകയായിരുന്നു.

 

Latest News