കോട്ടയം - ഗള്‍ഫ് മലയാളിയുടെ മകനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂരാലി-ഒട്ടയ്ക്കല്‍ റോഡില്‍ ആനിക്കുഴിയില്‍ മാനസ് ഹരിദാസി(21)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. അച്ഛന്‍: ഹരിദാസ്(ഖത്തര്‍). അമ്മ: ജയശ്രീ. സഹോദരി: മനസിജ. വീടിനുള്ളില്‍ കൂടുതല്‍ സമയവും ഒറ്റപ്പെട്ടുകഴിയുകയായിരുന്നു മാനസ്. ഈ സമയം മുഴുവന്‍ കംപ്യൂട്ടര്‍ ഗെയിമിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഈ ശീലത്തെ തുടര്‍ന്ന് നേരത്തെ കൗണ്‍സിലിങ്ങിന് വിധേയനാക്കിയിരുന്നുവെന്ന് ബന്ധുക്കള്‍ പൊന്‍കുന്നം പോലീസില്‍ മൊഴിനല്‍കി.






