Sorry, you need to enable JavaScript to visit this website.

അബ്ദുല്ലക്കുട്ടിയുടേത് മണിയടി, കാര്യമാക്കേണ്ടെന്ന് കെ.മുരളീധരന്‍

കോഴിക്കോട്- വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കെതിരെ അബ്ദുല്ലക്കുട്ടി പറയുന്നത് കാര്യമാക്കേണ്ടെന്നും ചെല്ലുന്നിടത്തെല്ലാം മണിയടിക്കുന്ന അദ്ദേഹത്തിന്റെ സ്വാഭാവത്തിന്റെ ഭാഗമായുള്ള പറച്ചിലാണെന്നും കെ.പി.സിസി പ്രചാരണ വിഭാഗം അധ്യക്ഷന്‍ കെ.മുരളീധരന്‍ എം.പി പറഞ്ഞു.


ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചുള്ള ഭരണം പിന്തുടരാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്നും മലബാര്‍ സമരനായകരുടെ പേരും വിശദാംശങ്ങളും ഒഴിവാക്കുന്നതിനോട് പ്രതികരിച്ചു കൊണ്ടാണ് അദ്ദേഹം കോഴിക്കോട്ട് ഇങ്ങനെ പറഞ്ഞത്.
പുതിയ ചരിത്രം മെനയാന്‍ നോക്കുന്നത് നിലനില്‍ക്കില്ല. ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ ഭാഗമാണ് മലബാര്‍ വിപ്ലവം. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്ടവര്‍ രക്തസാക്ഷികളെ അപമാനിക്കുകയാണെന്നും അദ്ദേഹം  പറഞ്ഞു.

 

Latest News