നെടുമ്പാശ്ശേരി- സാങ്കേതിക തകരാറിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നും ലണ്ടനിലെ ഹീത്രുവിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി. ഉച്ചയ്ക്ക് 1.20 പുറപ്പെടേണ്ട എ.ഐ 149 നമ്പർ വിമാനമാണ് യാത്ര പുറപ്പെടുന്നതിന് തൊട്ട്മുൻപ് സാങ്കേതിക തകരാർ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് യാത്ര റദ്ദാക്കിയത്.
ഈ വിമാനത്തിൽ യാത്രയാകാനെത്തിയ 182 പേരെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റിയിട്ടുണ്ട്. തകരാർ പരിഹരിച്ചതിന് ശേഷം വിമാനം നാളെ രാവിലെ പുറപ്പെടുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പുലർച്ചെ 3.05 നാണ് ഈ വിമാനം ലണ്ടനിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തിയത്. യാത്രക്കാർ മണിക്കൂറുകളോളം വിമാനത്താവളത്തിൽ കാത്തിരുന്ന ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം അറിയിച്ചത്. ഇതിനിടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു






