നെടുമ്പാശ്ശേരി- അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണവേട്ട. അനധികൃതമായി കടത്താൻ ശ്രമിച്ച 2.100 കി.ഗ്രാം സ്വർണമാണ് കസ്റ്റംസ് എയർ ഇൻ്റെലിജൻസ് വിഭാഗം പിടിച്ചെടുത്തത്.
റിയാദിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിയാണ് പിടിയിലായത്. സ്പീക്കറിനകത്ത് ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. എക്സറെ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് സ്വർണം കണ്ടെത്താനായത്. സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്ത് വർദ്ധിച്ചുവരികയാണെന്ന് അടുത്തിടെ കേന്ദ്ര ഇൻ്റലിജൻസ് വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് നെടുമ്പാശ്ശേരിയിൽ കസ്റ്റംസ് വിഭാഗം സ്വർണം പിടികൂടുന്നത്.