ജിസാന്‍- ഡ്രോണ്‍ വഴി ചെടികളിലും പച്ചക്കറികളിലും കീടനാശിനി പ്രയോഗിക്കുന്നതിന്റെ ആദ്യപരീക്ഷണം കൃഷി, പരിസ്ഥിതി, ജല മന്ത്രാലയം ജിസാനില്‍ നടത്തി. ചെറിയൊരു തടാകത്തിന് മുകളിലൂടെ പറന്ന് വിദൂര നിയന്ത്രിത ഡ്രോണ്‍ വഴി കീടനാശിനി പ്രയോഗം നടത്തുന്നതിന്റെ വീഡിയോ മന്ത്രാലയം പുറത്തുവിട്ടു. മരുഭൂമിയിലെ വെട്ടുകിളി ശല്യം നേരിടാനും കീടനാശിനി പ്രയോഗത്തിനും പദ്ധതി ഉപകാരപ്രദമാണെന്ന് കീടനാശിനി പ്രയോഗത്തിന്റെ സൂപര്‍വൈസര്‍ എഞ്ചിനീയര്‍ അലി അല്‍സലീഹി അഭിപ്രായപ്പെട്ടു