ബിജെപിയിലേക്ക് ചേക്കേറിയ മുന്‍ ബംഗാള്‍ മന്ത്രി ശ്യാമപ്രസാദ് മുഖര്‍ജി അഴിമതിക്കേസില്‍ അറസ്റ്റില്‍

കൊല്‍ക്കത്ത- ഈ വര്‍ഷം നടന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുന്‍ മന്ത്രി ശ്യാമപ്രസാദ് മുഖര്‍ജി അഴിമതിക്കേസില്‍ അറസ്റ്റിലായി. ഇ-ടെന്‍ഡറിങും മറ്റുമായി ബന്ധപ്പെട്ട് അനധികൃതമായി 10 കോടിയോളം രൂപ കോഴയായി സമ്പാദിച്ചുവെന്നാണ് കുറ്റം. സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷണത്തിന്റെ ഭാഗമായി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുഖര്‍ജിയുടെ മറുപടി തൃപ്തികരമല്ലെന്ന് ബങ്കുര എസ്പി ധൃതിമാന്‍ സര്‍ക്കാര്‍ പറഞ്ഞു. ബിഷ്ണുപൂര്‍ മുന്‍ തൃണമൂല്‍ എംഎല്‍എയാണ് മുഖര്‍ജി. ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ടെങ്കിലും അദ്ദേഹം പാര്‍ട്ടിയില്‍ സജീവമല്ലെന്ന് ബിജെപി ബിഷ്ണുപൂര്‍ ജില്ലാ അധ്യക്ഷന്‍ സുജിത് അഗസതി പറഞ്ഞു.
 

Latest News