സില്‍വര്‍ ലൈന്‍ പാത: കൊല്ലത്ത് ഏറ്റെടുക്കുന്നത് 83.6 ഹെക്ടര്‍

കൊല്ലം- സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍പാതക്കു വേണ്ടി കൊല്ലം ജില്ലയില്‍ ഏറ്റെടുക്കുന്നത് 83.6 ഹെക്ടര്‍ സ്ഥലം. കൊല്ലം, കൊട്ടാരക്കര, കുന്നത്തൂര്‍ താലൂക്കുകളിലെ 14 വില്ലേജുകളില്‍നിന്നാണ് ജില്ലയിലെ സ്ഥലമെടുപ്പ്. 11 ജില്ലകളില്‍നിന്നായി ആകെ 955.13 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.

ഇതിനായി കൊച്ചിയില്‍ സ്‌പെഷല്‍ ഡപ്യൂട്ടി കലക്ടര്‍ ഓഫിസും ജില്ലകളില്‍ ലാന്‍ഡ് അക്വിസിഷന്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫിസുകളും സ്ഥാപിക്കും. റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരവും സാമൂഹികാഘാതപഠന റിപ്പോര്‍ട്ടും വിദഗ്ധ സമിതിയുടെയും കലക്ടര്‍മാരുടെയും ശുപാര്‍ശയും ലഭിച്ച ശേഷമാകും സ്ഥലം ഏറ്റെടുക്കാനുള്ള അന്തിമ അനുമതി നല്‍കുക.

 

Latest News