മുപ്പതോളം മലയാളികളെ അഫ്ഗാനില്‍നിന്ന് ദല്‍ഹിയിലെത്തിച്ചു

ന്യൂദല്‍ഹി- കാബൂളില്‍നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മലയാളികളെയും തിരികെയെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് രാവിലെ വ്യോമസേനാ വിമാനത്തിലാണ് ഇവര്‍ നാട്ടിലെത്തിയത്. മുപ്പതോളം മലയാളികള്‍ ഉണ്ടെന്നാണ് സൂചന.
എല്ലാ മലയാളികളും തിരികെ എത്തിയതായി ഉറപ്പ് പറയാന്‍ പറ്റില്ലെന്ന് നോര്‍ക്കയുടെ റെസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ അറിയിച്ചു. കൂടുതല്‍ മലയാളികള്‍ അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശകാര്യ മന്ത്രാലയവുമായി ആശയ വിനിമയം നടത്തിയതിന് ശേഷം മാത്രമേ മലയാളികള്‍ എല്ലാവരും നാട്ടിലെത്തിയോ എന്ന കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും വരദരാജന്‍ വ്യക്തമാക്കി. പോളിയോ വൈറസിനെതിരായ പ്രതിരോധ നടപടിയായി അഫ്ഗാനിസ്ഥാനില്‍നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് സൗജന്യ പ്രതിരോധ കുത്തിവെപ്പ് എടുക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

 

Latest News