Sorry, you need to enable JavaScript to visit this website.

ഹൃദയാഘാതം;തിരുവനന്തപുരം സ്വദേശി ദമാമിൽ മരിച്ചു

ദമാം- തിരുവനന്തപുരം കരമന സ്വദേശി ഷാഫി മുഹമ്മദ് നാസ്സർ (52) ദമാമിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കഴിഞ്ഞ പന്ത്രണ്ടു വർഷമായി അൽ കോബാറിലെ സ്വകാര്യ ട്രേഡിംഗ് കമ്പനിയിൽ അക്കൗണ്ടന്റ് ആയിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് ജോലിക്കിടെ തല കറങ്ങി കുഴഞ്ഞു വീഴുകയും അബോധാവസ്ഥയിലായ ഇദ്ദേഹത്തെ ദമാം അൽ രൗദ ആശുപത്രിയിൽ എത്തിച്ചു വിദഗ്ദ ചികിത്സ നൽകുന്നതിനായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇന്നലെ ഇദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാവുകയും രാത്രിയോടെ മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ. റജീന, മകൾ. തമന്ന. അൽ കോബാർ കേന്ദ്രീകരിച്ചു പ്രവാസികളുടെ വിവിധ വിഷയങ്ങളിൽ ഇടപെടുകയും ഐ സി എഫ് സംഘടനയുടെ സജീവ പ്രവർത്തകനുമായിരുന്നു. ദമാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദമാമിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സ്‌പോൺസറുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
 

Latest News