VIDEO എല്ലാം നഷ്ടമായി, അഫ്ഗാന്‍ ഇപ്പോള്‍ വട്ടപൂജ്യം; വിതുമ്പലടക്കാനാകാതെ ഇന്ത്യയിലെത്തിയ അഫ്ഗാന്‍ എംപി

ന്യൂദല്‍ഹി- ഇന്ത്യ അഫ്ഗാനിസ്താനില്‍ നിന്ന് രക്ഷപ്പെടുത്തി ഞായറാഴ്ച രാവിലെ ദല്‍ഹിക്കടുത്ത ഹിന്‍ഡന്‍ വ്യോമ താവളത്തിലെത്തിച്ച 24 സിഖുകാരില്‍ രണ്ട് അഫ്ഗാന്‍ പാര്‍ലമെന്റ് അംഗങ്ങളും. ഇവരില്‍ ഒരാളായ നരേന്ദര്‍ സിങ് ഖല്‍സ മാധ്യമങ്ങളോട് സംസാരിക്കവെ വിതുമ്പി. അഫ്ഗാനിലെ സാഹചര്യങ്ങളെ കുറിച്ചോ ചോദിച്ചപ്പോള്‍ തനിക്ക് കരച്ചിലാണ് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. '20 വര്‍ഷമായി ഉണ്ടാക്കിയെടുത്തതെല്ലാം അവസാനിച്ചു. ഇപ്പോള്‍ വട്ടപൂജ്യമാണ്' കണ്ണീരൊലിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

പ്രത്യേക സൈനിക വിമാനത്തില്‍ 168 പേരേയാണ് ഇന്ന് ഇന്ത്യയിലെത്തിച്ചത്. ഇവരില്‍ 107 പേരാണ് ഇന്ത്യക്കാര്‍. അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ദിവസം രണ്ടു വിമാനങ്ങള്‍ കാബൂളില്‍ നിന്ന് സര്‍വീസ് നടത്താന്‍ ഇന്ത്യയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്. കൂടാതെ താജികിസ്ഥാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര വിമാനങ്ങളിലും അഫ്ഗാനില്‍ നിന്നുള്ള ഇന്ത്യക്കാര്‍ നാട്ടിലെത്തുന്നുണ്ട്.

Latest News