ഇന്ന് വാരാന്ത്യ ലോക്ഡൗണില്ല, നിര്‍ണ്ണായക തീരുമാനങ്ങള്‍ നാളെ

തിരുവനന്തപുരം- സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ഡൗണില്ല. മൂന്നാം ഓണം ആയതിനാലാണ് ഈ ഞാറാഴ്ചയും ലോക്ഡൗണ്‍ ഒഴിവാക്കിയത്. പക്ഷേ ടിപിആര്‍ ഉയരുന്ന സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. നാളെയാണ് അടുത്ത അവലോകനയോഗം ചേരുന്നത്. കോവിഡ് നിയന്ത്രണങ്ങളിലെ മാറ്റം സംബന്ധിച്ച് ആലോചന നടക്കും.സംസ്ഥാനത്ത് ഇന്നലെ ടിപിആര്‍ 17.73 ശതമാനമായി ഉയര്‍ന്നിരുന്നു. 87 ദിവസങ്ങള്‍ക്ക് ശേഷമാണ് ടിപിആര്‍ 17ന് മുകളിലെത്തിയത്. 17,106 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയും പരിശോധന കുറഞ്ഞു. 96,481 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ 83 മരണങ്ങള്‍ സ്ഥിരീകരിച്ചു. 20,846 പേര്‍ രോഗമുക്തരായി.
 

Latest News