Sorry, you need to enable JavaScript to visit this website.

പ്രണയനൈരാശ്യം; ആലപ്പുഴയില്‍ കാമുകന്റെ  വീട്ടിലെത്തി യുവതി ആത്മഹത്യ ചെയ്തു

ആലപ്പുഴ- പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ആലപ്പുഴയില്‍ യുവതി ആത്മഹത്യ ചെയ്തു. കാമുകന്റെ വീട്ടിലെത്തിയ ശേഷം യുവതി അമിത അളവില്‍ ഉറക്ക ഗുളിക കഴിക്കുകയായിരുന്നു. ആലപ്പുഴ സ്വദേശിയായ യുവതി ബംഗാളില്‍ നഴ്സായി ജോലി നോക്കുകയായിരുന്നു. സഹപ്രവര്‍ത്തകനായിരുന്നു യുവതിയുടെ കാമുകന്‍. ഇയാളുടെ നെടുമുടിയിലെ വീട്ടിലെത്തിയായിരുന്നു ആത്മഹത്യാ ശ്രമം നടത്തിയത്.
9 വര്‍ഷമായി ഭര്‍ത്താവുമായി അകന്നുകഴിയുകയാണ് യുവതി. കഴിഞ്ഞ ദിവസം സഹോദരന്റെ ഭാര്യയോടൊപ്പം ആലപ്പുഴയിലെത്തി യുവതി ഷോപ്പിംഗ് നടത്തിയിരുന്നു. മടങ്ങാനൊരുങ്ങുമ്പോള്‍ മരുന്ന് വാങ്ങാനുണ്ടെന്ന് പറഞ്ഞ് യുവതി ബോട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു. യുവതിയെ കാണാതായതോടെ സഹോദരന്‍ പോലീസിന്‍ പരാതി നല്‍കി.
തുടര്‍ന്നാണ് കാമുകന്റെ വീട്ടിലെത്തി ഉറക്ക ഗുളിക കഴിച്ച യുവതിയെ ആശുപത്രിയില്‍ എത്തിച്ച വിവരം അറിയുന്നത്.

Latest News