Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഫാത്തിമ തഹ്‌ലിയക്കെതിരെ മുസ്‌ലിംലീഗില്‍ നടപടിക്ക് നീക്കം

കോഴിക്കോട്- എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയക്കെതിരെ പാര്‍ട്ടി നടപടിക്ക് നീക്കം. ഹരിത വിഷയത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനം മുന്‍ നിര്‍ത്തിയാണ് മുസ്‌ലിം  ലീഗ് നടപടിക്ക് നീക്കം നടക്കുന്നത്. ഫാത്തിമ തഹ്‌ലിയ നടത്തിയ പത്രസമ്മേളനം അച്ചടക്ക ലംഘനമാണെന്നും അതുകൊണ്ട് തന്നെ കടുത്ത നടപടി തഹ്‌ലിയക്കെതിരെ വേണമെന്നുമാണ് ലീഗിലെ ഒരു പക്ഷത്തിന്റെ വാദം
ഹരിത മരവിപ്പിച്ചതിന് പിന്നാലെ ഫാത്തിക്കെതിരെ കൂടി നടപടിയെടുക്കുന്നത് പ്രതികൂലമാകുമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നുണ്ട്. പി കെ നവാസിനെതിരെ നടപടിയെടുക്കുന്നതിനൊപ്പം ഫാത്തിമക്കെതിരെയും നടപടി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.അതേസമയം പി കെ നവാസിനെതിരായ കേസില്‍ ഹരിത നേതാക്കളുടെയും ഫാത്തിമ തഹ്‌ലിയയുടെയും മൊഴി രേഖപ്പെടുത്തി. ഫാത്തിമ തഹലിയ, നജ്മ തബ്ശീറ, ഷംന എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ചെമ്മങ്ങാട് സി ഐ അനിതാകുമാരിയാണ് എല്ലാവരുടേയും മൊഴി രേഖപ്പെടുത്തിയത്. കേസില്‍ മറ്റു പരാതിക്കാരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും.

Latest News