ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു

പാലക്കാട്- കല്ലേക്കാടിന് സമീപം ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു. സേലം സ്വദേശി അൻഷീർ, ബന്ധു ഹാഷിം എന്നിവരാണ് മരിച്ചത്. ഓണത്തോടനുബന്ധിച്ച് കല്ലേക്കാട്ടെ ബന്ധു വീട്ടിലെത്തിയതായിരുന്നു അൻഷീർ. ഭക്ഷണം കഴിച്ചശേഷം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഇവരെ കാണാതായെന്ന് ഒപ്പമുണ്ടായിരുന്നയാളാണ് നാട്ടുകാരെ അറിയിച്ചത്. തുടർന്ന് അഗ്‌നിരക്ഷാസേന എത്തിയാണ് അൻഷീറിനെയും ഹാഷിമിനെയും പുറത്തെടുത്തത്. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 

Latest News