തൃശൂരിലെ കൊലപാതകത്തില്‍ നാലു പ്രതികളും പിടിയില്‍

തൃശൂര്‍- വീട് കയറിയുള്ള ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. തൃശൂര്‍ ഇരിങ്ങാലക്കുട കാറളം കിഴുത്താണിയില്‍ വീട് കയറിയുള്ള ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ സഹോദരന്‍മാരും ഭാര്യമാരുമാണ് അറസ്റ്റിലായത്. ആക്രമണത്തിന് കാരണമായത് പ്രതികളുടെ ഉടമസ്ഥതയിലുള്ള വീട് ഒഴിയാന്‍ തയാറാകാത്തതിന്റെ വൈരാഗ്യമെന്ന് പോലീസ്.
കോമ്പാറ ചേനത്തുപറമ്പില്‍ വീട്ടില്‍ ഷാജു (47) ,സഹോദരന്‍ കാട്ടുങ്ങച്ചിറ ചേനത്തുപറമ്പില്‍ ലോറന്‍സ് (50), ഒന്നാം പ്രതി ഷാജുവിന്റെ ഭാര്യ രഞ്ജിനി (39) രണ്ടാം പ്രതി ലോറന്‍സിന്റെ ഭാര്യ സിന്ധു (39) എന്നിവരാണ് അറസ്റ്റിലായത്.
ഡിവൈ.എസ്.പി ബാബു കെ. തോമസ്, കാട്ടൂര്‍ സി.ഐ എം.കെ സജീവന്‍ എന്നിവരുടെ നേത്യത്വത്തിലുളള സംഘം ഇവരെ വീടുകളില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ രണ്ടും മൂന്നും നാലും പ്രതികളെ റിമാന്റ് ചെയ്തു. ഒന്നാം പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എസ്.ഐമാരായ സൂരജ്, ബെനഡിക്റ്റ്, പോലീസുകാരായ അബിന്‍, നിഖില്‍, ഷാനവാസ് എന്നിവരും പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

 

 

Latest News