Sorry, you need to enable JavaScript to visit this website.

യെദ്യൂരപ്പയും കുടുംബവും അവധി ആഘോഷിക്കാന്‍ മാലദ്വീപില്‍

ബംഗലൂരു- മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് സ്വസ്ഥനായ ബി.ജെ.പി നേതാവ് ബി.എസ്. യെദ്യൂരപ്പ അവധി ആഘോഷിക്കാന്‍ മാലദ്വീപില്‍. ഏറെക്കാലത്തിന് ശേഷമാണ് അദ്ദേഹം കുടുംബത്തോടൊപ്പം വിദേശത്ത് അവധിയാഘോഷിക്കാന്‍ പോകുന്നത്.
ഓഗസ്റ്റ് 18 ന് മാലദ്വീപിലേക്ക് പോയ അദ്ദേഹത്തോടൊപ്പം മക്കളും പേരക്കുട്ടികളും അടക്കമുള്ള കുടുംബാംഗങ്ങളുമുണ്ട്. 23 ന് തിരിച്ചെത്തും.
രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകുന്നതിന് മുമ്പുള്ള ഒരു ബ്രേക് എന്നാണ് കുടുംബവൃത്തങ്ങള്‍ പറയുന്നത്. 2011 ലാണ് ഇതുപോലെ യെദ്യുരപ്പ അവസാനമായി വിദേശത്ത് പോയത്.

 

Latest News