നാടുവിട്ട മുൻ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ സഹോദരന്‍ താലിബാനില്‍ ചേര്‍ന്നു

കാബൂള്‍- താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് അധികാരം ഉപേക്ഷിച്ച് രക്ഷപ്പെട്ട മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ സഹോദരന്‍ താലിബാനൊപ്പം ചേര്‍ന്നു. ഗ്രാന്‍ഡ് കൗണ്‍സില്‍ കച്ചിസ് അധ്യക്ഷനായ ഹശ്മത് ഗനി അഹ്‌മദ്‌സായ് ആണ് പരസ്യമായി താലിബാന് പിന്തുണ പ്രഖ്യാപിച്ചത്. താലിബാന്‍ നേതാവ് ഖലിലുര്‍റഹ്‌മാന്‍, മതപണ്ഡിതന്‍ മുഫ്തി മഹ്‌മൂദ് സാക്കിര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഹശ്മത് ഗനി താലിബാനില്‍ ചേര്‍ന്നത്. 

ഒരാഴ്ച മുമ്പാണ് അഷ്‌റഫ് ഗനി കുടുംബ സമേതം അഫ്ഗാന്‍ വിട്ടത്. ഇപ്പോള്‍ യുഎഇയില്‍ അഭയം തേടിയിരിക്കുകയാണ്. താന്‍ കാറുകള്‍ നിറയെ പണവുമായാണ് അഫ്ഗാന്‍ വിട്ടതെന്ന റിപോര്‍ട്ടുകളെ അഷ്‌റഫ് ഗനി കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. ഇത് കള്ളമാണെന്നും ഇക്കാര്യം യുഎഇ കസ്റ്റംസുമായി ബന്ധപ്പെട്ട് പരിശോധിക്കാവുന്നതാണെന്നും യുഎഇയില്‍ നിന്നും പുറത്തു വിട്ട ഒരു വിഡിയോ സന്ദേശത്തില്‍ അഷ്‌റഫ് ഗനി പറഞ്ഞിരുന്നു.

Latest News